Malayalam PDF Print E-mail

ആമുഖം

1982-ല്‍ ജി.ഒ.(എം.എസ്) നം.31/82/റ്റിഎഫ് & പിഡി തീയതി 14.04.1982 എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ വകുപ്പ് രൂപീകൃതമായി.  കേരളത്തിന്റെ തീരദേശ മേഖലയുടെ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രത്യേക വകുപ്പാണ് തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്.  ഫിഷറീസ്, പോര്‍ട്ട് വകുപ്പുകളുമായി ബന്ധപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളുടെയും മത്സ്യം കരയ്ക്കടുപ്പിക്കല്‍ കേന്ദ്രങ്ങളുടെയും മറ്റു സാങ്കേതിക ഘടകങ്ങളുടെയും നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍, നടത്തിപ്പ്, വികസനം എന്നിവ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ നിക്ഷിപ്തമാണ്.  തീരദേശമേഖലയില്‍പ്പെടുന്ന എല്ലാ സാങ്കേതിക നിര്‍മ്മാണ ഘടകങ്ങളുടെയും അന്വേഷണ ഗവേഷണം, പുതിയ മത്സ്യബന്ധന തുറമുഖങ്ങളുടെ പ്ളാനിംഗും ഡിസൈനും സമുദ്രതീരപ്രദേശത്ത് നിരന്തരമായി സംഭവിച്ചു കൊണ്ടിരിക്കുന്ന വ്യതിയാനത്തെ സംബന്ധിച്ച പഠനം, തീരദേശമേഖലയില്‍പ്പെടുന്ന എല്ലാ സാങ്കേതിക നിര്‍മ്മാണ ഘടകങ്ങളുടേയും നടപ്പാക്കല്‍ മുതലായവ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് നടത്തി വരുന്നു.  കൂടാതെ ടൂറിസം വകുപ്പിന്റെ സേവന വകുപ്പായി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിനെ പ്രഖ്യാപിച്ചിട്ടുണ്ട്.  തുറമുഖങ്ങളുടെ രൂപകല്‍പ്പന, അന്വേഷണ ഗവേഷണ പഠനങ്ങള്‍, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ തുടങ്ങിയ ജോലികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുവാനുള്ള കസള്‍ട്ടന്റായി കേന്ദ്രസര്‍ക്കാര്‍ കേരള തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിനെ അംഗീകരിച്ചിട്ടുണ്ട്.  ഇവയ്ക്കു പുറമെ ഫിഷറീസ് റോഡുകള്‍, പാലങ്ങള്‍, ശുദ്ധജല വിതരണ പദ്ധതികള്‍, സാനിട്ടേഷന്‍ സ്ക്കീമുകള്‍ തുടങ്ങിയവയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ഏറ്റെടുത്ത് നടപ്പാക്കി വരുന്നു.